കരോള്‍ ഗാനം പാടി, ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചീഫ് ജസ്റ്റിസ്

സുപ്രീംകോടതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രിസ്മസ് ആഘോഷത്തിനിടെ ചീഫ് ജസ്റ്റിസ് കരോൾ ഗാനം പാടി. പരിപാടിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അസ്ഹാനുദ്ദീന്‍ അമാനുള്ള എന്നിവരും പങ്കെടുത്തു.

Also read:നേര് മോഷ്ടിച്ചതാണോ? വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തിൽ ഒരാളായ ശാന്തി മായാദേവി

പരിപാടിയുടെ മുഖ്യ പ്രഭാഷണത്തിൽ ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അനുസ്മരിച്ചു. ആഘോഷ വേളകളില്‍, രാജ്യത്തെ സംരക്ഷിക്കാനായി തണുത്തുറഞ്ഞ പ്രഭാതത്തിലും അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ മറന്നുപോകരുതെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Also read:ബത്‌ലഹേമില്‍ ആഘോമില്ല; പക്ഷേ അവര്‍ക്കായി പുല്‍ക്കൂട് ഉയര്‍ന്നു

ഏതാനും ദിവസം മുൻപ് നമ്മുടെ സേനയിലെ നാലു സൈനികരെയാണ് നമുക്ക് നഷ്ടമായത്. ഗുരുതര രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആഘോഷവേളയില്‍ പ്രത്യേകം സ്മരിക്കുന്നതായും ചീഫ് ജസ്റ്റിസ് പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News