പുസ്തകോത്സവങ്ങള്‍ മതേതര ഉത്സവങ്ങള്‍: മുഖ്യമന്ത്രി

പുസ്തകോത്സവങ്ങള്‍ മതേതര ഉത്സവങ്ങളാണെന്നും പുസ്തകങ്ങള്‍ നമ്മുടെ ചിന്തയെ വളര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO:കുഞ്ഞിന്റെ നില ഗുരുതരം! മകളുടെ വിയോഗം താങ്ങാനാകാതെ പ്രിയയുടെ അച്ഛന്‍

ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ഇത് ചിലര്‍ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണങ്ങള്‍ നടത്തി സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതി ഇരിക്കണം. വായനയ്ക്ക് ഈ കാലത്ത് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ നിയമസഭാ സാഹിത്യ പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

READ ALSO:കൊടുങ്ങല്ലൂരിൽ എ.ടി.എം മെഷീൻ കുത്തിതുറന്ന് മോഷണശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News