‘സ്ത്രീ ശക്തിപ്പെടുക എന്നത് സമൂഹത്തിന്റെ പൊതുവായ ശക്തിപ്പെടലിനുള്ള മുന്നുപാധികയാണ്’: മുഖ്യമന്ത്രി

സ്ത്രീ ശക്തിപ്പെടുക എന്നത് സമൂഹത്തിന്റെ പൊതുവായ ശക്തിപ്പെടലിനുള്ള മുന്നുപാധികയാണ്. ആയിരത്താണ്ടുകളായുള്ള പുരുഷമേധാവിത്വം അരക്കിട്ടുറപ്പിച്ച സാമൂഹ്യവ്യവസ്ഥ അപ്പാടെ പൊളിച്ചു പണിതുകൊണ്ടു മാത്രമേ ആത്യന്തികമായി സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാനാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വനിതാ ദിനത്തോടനുബന്ധിച്ച് പറഞ്ഞു.

എന്നാൽ, ഈ വ്യവസ്ഥ ഇതേ പടി നിലനിർത്തുന്നതിനും അതിലൂടെ സ്ത്രീക്കു മാന്യതയും അവകാശവും സ്വാതന്ത്ര്യവും ഒക്കെ തുടർന്നും നിഷേധിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ശക്തികൾ സമൂഹത്തിലുണ്ട്. അത്തരം വിദ്വേഷത്തിന്റെ ശക്തികളെ രാഷ്ട്രീയമായി നേരിട്ടും പരാജയപ്പെടുത്തിയും കൂടി വേണം സ്ത്രീയുടെ സ്വത്വത്തിന് എല്ലാ വിധത്തിലുമുള്ള അംഗീകാരം ഉറപ്പാക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു.

ALSO READ: കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം: മന്ത്രി എം ബി രാജേഷ്

1910ൽ സോഷ്യലിസ്റ്റ് വനിതകളുടെ സമ്മേളനത്തിലാണ് സ്ത്രീദിനമെന്ന ആശയം ഉണർന്നുവരുന്നത്. അതിന്റെ പ്രസക്തി ലോകമെങ്ങും വർദ്ധിക്കുകയാണ്. ഏതു ദുരന്തവും ഏറ്റവും വലിയ ഭീകരതയോടെ അനുഭവിക്കുന്നതു സ്ത്രീകളാണ്. പലസ്തീന്റെ കാര്യമെടുക്കുക. ഗർഭിണികളായ സ്ത്രീകൾ മരുന്നും ആഹാരവുമില്ലാതെ വലയുകയാണ്. സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയിലാണു സ്ത്രീകളുടെ ക്ഷേമവും ഭദ്രതയും സുരക്ഷിതത്വവും ഒക്കെ സമ്പൂർണ്ണമായി ഉറപ്പാവുന്നത് എന്നതു ചരിത്രം തെളിയിച്ചിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തെ കൂടുതൽ സ്ത്രീസുരക്ഷിതത്വമുള്ള ഇടമാക്കി മാറ്റാൻ പ്രതിജ്ഞാബദ്ധമാണ്. സാമൂഹികതുല്യത ഉറപ്പുവരുത്താൻ വേണ്ട നടപടികളുമായി മുമ്പോട്ടുപോവുകയാണ്. ഈ പ്രക്രിയ കൂടുതൽ ശക്തമായി മുമ്പോട്ടു കൊണ്ടുപോവുമെന്ന് ഉറപ്പു നൽകിക്കൊണ്ട് മുഖ്യമന്ത്രി സ്ത്രീസമൂഹത്തിനാകെ സ്ത്രീദിനാശംസകൾ അർപ്പിക്കുകയൂം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News