കണ്ണൂരിൽ പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വിയോഗത്തിൽ മുഖ്യമന്ത്രിയും ഗോവിന്ദൻ മാസ്റ്ററും അനുശോചനം രേഖപ്പെടുത്തി

കണ്ണൂർ മയ്യിൽ ഇരുവാപ്പുഴനമ്പ്രം പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം ഗോവിന്ദൻ മാസ്റ്റർ എന്നിവർ അനുശോചിച്ചു.

Also read:ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് സന്ദർശിക്കാനെത്തിയ സ്വകാര്യ കമ്പനി പ്രതിനിധികളെ തടഞ്ഞ് തൊഴിലാളികൾ

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ദാരുണ സംഭവം. പാവന്നൂർ ചീരാച്ചേരി കടവിലാണ് അപകടമുണ്ടായത്. മീൻ പിടിക്കുന്നതിനിടെയാണ് കരയിടിഞ്ഞ് പുഴയിൽ വീണത്. ജോബിൻ ജിത്ത്,അഭിനവ്,നിവേദ് എന്നിവരാണ് മരിച്ചത്. തീരത്തിലൂടെ നടന്നു പോകുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്.

Also read:തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സമ്പൂർണ്ണ സോളാർ സിസ്റ്റത്തിലേക്ക്; പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സി എം എ വിദ്യാർത്ഥിയാണ് നിവേദ്. പോളിടെകിനിക്ക് വിദ്യാർത്ഥിയായാണ് അഭിനവ് . പ്ലസ്ടു പ്രവേശനം കാത്തിരിക്കുകയാണ് ജോബിൻ ജിത്ത്. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും കരയ്ക്കെത്തിച്ച് മയ്യിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News