കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി. പൊലീസിന് അഭിമാനിക്കാൻ വകയുള്ള കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനത്തിൽ ശാസ്ത്രീയമായ കുറ്റാന്വേഷണത്തിൽ എല്ലാം നല്ല മികവ് പുലർത്തുക എന്ന ഖ്യാതി നേരത്തെ കേരള പൊലീസ് കഴിഞ്ഞിട്ടുണ്ട്.ദുരന്തങ്ങളിൽ ജനരക്ഷാ പ്രവർത്തനങ്ങളിൽ അസാധാരണ പ്രവർത്തനങ്ങൾ നടത്തുന്നസേനയായി.സൈബർ കേസുകൾ അതി വിദഗധമായി തെളിയിക്കാൻ കേരള പൊലീസ് വളർന്നിരിക്കുന്നു. നല്ല ഫലം സൃഷ്ടിക്കാൻ കഴിഞ്ഞു.
വയനാട് ദുരന്തത്തിൽ പൊലീസ് സേനയുടെ മികവ് മറ്റ് സേനകൾ എല്ലാം അംഗീകരിച്ചതാണ്.വയനാട് ദുരന്തത്തിൽ ഒരു പൊലീസാണ് പുഴയിൽ വടം കെട്ടി അപ്പുറത്തെത്തിയത്.ജീവൻ തൃണവൽഗണിച്ച് ഏത് റാങ്ക് എന്ന് നോക്കിയല്ല സേന ദുരന്ത മുഖത്ത് ചെയ്തത്.എല്ലാ സേനയും നല്ല മികവ് കാണിച്ചു.ആരുടെയു പിറകിലല്ലാ ത്ത കഴിവ് പൊലീസ് കാണിച്ചു.ചില കാര്യങ്ങൾ മുന്നിൽ നിന്ന് കാണിച്ചു.രാജ്യം അഭിമാന ത്തോടെ പൊലീസ് സേനയെ നോക്കിക്കണ്ടു. ഇങ്ങനെയും ഒരു പൊലീസ് സേനയോ എന്ന് ജനങ്ങൾ ചോദിച്ചു.ഏതൊരു ദുരന്ത മുഖത്തും പൂർണമായ പ്രവർത്തനം പൊലീസ് സേന കാഴ്ച വെക്കുന്നു.കുട്ടിയെ കാണുന്നില്ല എന്ന വിവരം കിട്ടിയ ഉടനെ പ്രവർത്തന നിരതമാകാൻ പൊലീസിന് കഴിഞ്ഞു. ദുരന്ത മുഖത്ത് മാതൃകാപരമായ പ്രവർത്തനമാണ്. ഡ്യൂട്ടി സമയം ആരും പരിഗണിച്ചില്ല. തളർന്നപ്പോൾ വിശ്രമിക്കാൻ തയ്യാറായില്ല. ഒരു മനുഷ്യനെങ്കിൽ ഒരു മനുഷ്യനെ രക്ഷിക്കാൻ ആവശ്യമായത് എല്ലാം ചെയ്യുക,മനുഷ്യത്യമാണ് അവിടെ കണ്ടത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: സർക്കാരിന് കൃത്യമായ സ്ത്രീപക്ഷ നിലപാടുണ്ട്, ഡബ്ല്യുസിസിയെ അഭിനന്ദിക്കുന്നു: മന്ത്രി ആർ ബിന്ദു
നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനകളാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സാമൂഹ്യ പ്രതിബദ്ധത യുടെ പ്രകടനം നേരത്തെ തന്നെ കാണിച്ചിരുന്നു.പഴയ കാല പൊലീസ് ഇതായിരുന്നില്ല,സാമാജ്യത്വ കാലഘട്ടത്തിലെല്ലാം മർദ്ദനോപകരണമായിരുന്നു പൊലീസ്.പൊലീസിൻ്റെ അതിക്രൂര മർദ്ദനമേറ്റ് കൊല ചെയ്യപ്പെട്ട മണ്ഡോടി കണ്ണൻ്റെ നാടാണ് വടകര. പുരോഗമന സർക്കാരാണ് പൊലീസും മനുഷ്യനാണെന്ന രീതിയിൽ തിരിച്ചറിവുണ്ടാക്കിയത്.ആ ഉത്തരവാദിത്തം പൊലീസിനു ഉണ്ടാവണം.പൗരൻ്റെ ജനാധിപത്യ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുന്ന തലത്തിലാവണം പൊലീസിന്റെ പ്രവർത്തനം.സർക്കാരിൻ്റെ സാന്നിധ്യം എല്ലാവർക്കും സമൂഹത്തിൽ അനുഭവിക്കാൻ കഴിയണം. സമാധാന പൂർണമായ അന്തരീക്ഷം പ്രധാനമാണ്.രാജ്യത്ത് ക്രമസമാധാന നില ഭദ്രമായ സംസ്ഥാനം കേരളമാണ്.അതിൽ പൊലീസിന്റെ പങ്ക് വലുതാണ്.ചിലപ്പോൾ ക്രമസമാധാനില തകർക്കാനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളി നിന്നുണ്ടാവാറുണ്ട്.പൊലീസിനു നേരെ ആക്രമണം നടക്കാറുണ്ട്. പൊലീസ് പ്രകോപിതരാവാറില്ല. ആക്രമിച്ചവരുടെ ഉദ്ദേശം നടക്കാറില്ല. അതാണ് പൊലീസ് സേനയുടെ പ്രത്യേകത.പൊലീസിൻറെ സമയോചിത സമീപനം വലിയ പ്രശ്നങ്ങൾ ഒഴിവാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ക്യാമ്പുകൾ പൂർണമായും അവസാനിക്കും, തിങ്കളാഴ്ച സ്കൂളുകൾ തുറക്കും: മന്ത്രി കെ രാജൻ
നിർമിത ബുദ്ധി ഫലപ്രദമായി കുറ്റാതെളിയിക്കാൻ ഉപയോഗിക്കാനാവും. ചിലർ ഇപ്പോഴും ആ മാറ്റത്തിൽ എത്തിയിട്ടില്ല, അവരെ ശരിയായ മാർഗത്തിൽ തിരിച്ച് വിടാൻ സാധിക്കണം. സർക്കാരിന് ചെയ്യാൻ സാധിക്കുന്നത് തീരെ ശരിയാകാത്തവരെ ഇനി പ്രവർത്തിക്കണ്ട എന്ന് തീരുമാനിക്കലാണ്.108 പേരെ ഇതിനകം പുറത്താക്കി. ചെയ്യുന്ന കാര്യങ്ങൾ സമൂഹം വീക്ഷിക്കും.ഇത്തരം ‘കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അടക്കം ജാഗ്രത പാലിക്കണം. ചുരുക്കം ആളുകളുടെ പ്രവർത്തനം മറ്റുള്ള വരുടെ അന്തസ് ഇടിയുന്നതിന് ഇടയാക്കും.വരുമാനത്തിനനു സരിച്ച് സത്യപ്ത ജീവിതം നയിക്കാനാവണം. ചുറ്റുമുള്ളതെല്ലാം പോരട്ടെ എന്ന് കരുതരുത്.വിവേചനം ഉണ്ടെങ്കിൽ ആർക്കും എപ്പോഴും ഓഫീസിൽ വന്ന് കാര്യങ്ങൾ സംസാരിക്കാം.70 ലക്ഷം രൂപയുടെ ചെക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here