അങ്കമാലിയിലെ ഗുണ്ടാ നേതാവിന്റെ വീട്ടിൽ വിരുന്ന് സൽക്കാരത്തിന് എത്തിയ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിലെ രണ്ട് പോലീസുദ്യോഗസ്ഥരെ സംഭവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു.
Also Read: മേയർ ആര്യ രാജേന്ദ്രനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെ അധിക്ഷേപം; യദുവിൻ്റെ ഹർജി തളളി
കഴിഞ്ഞദിവസം വൈകിട്ട് വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഡിവൈഎസ്പി ഗുണ്ടാ നേതാവിന്റെ വീട്ടിൽ സൽക്കാരത്തിന് എത്തിയത്. ഈ സമയം മറ്റൊരു കേസുമായി ബന്ധപ്പെട്ട് അങ്കമാലി പോലീസ് സബ് ഇൻസ്പെക്ടർ ഗുണ്ടാ നേതാവിന്റെ വീട്ടിൽ റൈഡിന് എത്തിയപ്പോഴാണ് ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ നേതാവിനൊപ്പം നിൽക്കുന്ന കണ്ടത്. സംഭവം ഉടൻതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും അതിനു ശേഷം അന്വേഷണം നടത്തുകയും ചെയ്തു.
Also Read: വർഗീയ ശക്തികളെ പിന്തുണയ്ക്കാത്തതിൽ കേരളത്തോട് അസൂയ; അഭിനന്ദനവുമായി രേവന്ത് റെഡ്ഢി
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നിരിക്കുന്നത്. ഈ വരുന്ന 31ന് സർവീസിൽ നിന്നും വിരമിക്കാൻ ഇരിക്കയാണ് ഇപ്പോൾ നിയമനടപടിക്ക് ഇദ്ദേഹം വിധേയനാകുന്നത്. വിരമിക്കൽ ചടങ്ങിനായി കഴിഞ്ഞ ദിവസം സ്റ്റേഷൻ കോമ്പൗണ്ട് ഉയർത്തിയ പന്തൽ പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇന്ന് പൊളിച്ച് നീക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here