തുമ്പ കിൻഫ്ര പാർക്കിലെ തീപിടിത്തം; ഫയർമാൻ രഞ്ജിത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. പോസ്റ്റ് ഇങ്ങനെ.

തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News