വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

വ്യാപാരി വ്യവസായി സമിതി സ്ഥാപകരിൽ ഒരാളും സിപിഐ എം തൃശൂർ ഏരിയാ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി വ്യവസായി സംഘടനയെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ALSO READ: കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന നാല് സ്‌കൂളുകള്‍ക്ക് നാളെ അവധി

ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. വ്യാപാരികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്ത മികച്ച സംഘാടകനായിരുന്നു അദ്ദേഹം. സ്പോർട്സ് കൗൺസിൽ ഭാരവാഹി എന് നനിലയിൽ കായിക മേഖലയിലും അദ്ദേഹം തന്റേതായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർതകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടി അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News