പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ചലച്ചിത്ര മേഖലയ്ക്കു മാത്രമല്ല, രാജ്യത്തിൻ്റെ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ വലിയ നഷ്ടമാണ് കുമാർ സാഹ്നിയുടെ വിയോഗം എന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതനമായ ശൈലിയിലൂടെ പുതിയ ഭാവുകത്വം സൃഷ്ടിച്ച കുമാർ സാഹ്നി ഇന്ത്യൻ സമാന്തര സിനിമയുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചത്.

ALSO READ: സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ട് 5 മണിക്ക് നടക്കും: ബിനോയ് വിശ്വം

മായാദർപ്പൺ, തരംഗ്, ഖായൽ ഗാഥ തുടങ്ങിയ സിനിമകളെല്ലാം ക്ലാസിക്കുകളാണ്. കലയെ സാമൂഹ്യവിമർശനത്തിനും മാറ്റത്തിനുമുള്ള ഉപാധി കൂടിയായി ഉപയോഗിച്ച കുമാർ സാഹ്നിക്ക് തൊഴിലാളി വർഗത്തോട് അഗാധമായ കൂറാണുണ്ടായിരുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന സാഹ്നിക്ക് കേരളത്തോടും കമ്മ്യൂണിസ്റ്റ് പാർടിയോടും വലിയ മമതയായിരുന്നു. പാർടിയുടെ സാംസ്കാരിക ഇടപെടലുകളുടെ ഭാഗമാകാൻ ഉത്സാഹം കാണിച്ചിരുന്ന അദ്ദേഹം വനിതാ മതിലിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നു.

വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.കേരളത്തിൻ്റെ നേട്ടങ്ങളിൽ അഭിമാനം കൊണ്ടിരുന്ന കുമാർ സാഹ്നിയുടെ വിയോഗം നമ്മുടെ നാടിൻ്റെ നഷ്ടം കൂടിയാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു എന്നും പറഞ്ഞു.

ALSO READ: ‘ഇത് ഷവോമിയുഗം’, കിടിലൻ ഫീച്ചറുകളുമായി 14 അൾട്രാ വരുന്നു, സ്മാർട്ഫോൺ പ്രേമികളെ ഇതിലേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News