മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Machatt Vasanthi

ഗായിക മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ ഗായിക എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ ഇതര ജനവിഭാഗങ്ങളുടെ കൂടി മനസ്സിൽ എത്തിച്ച കലാകാരിയായിരുന്നു മച്ചാട്ട് വാസന്തി. അവരുടെ ഗാനങ്ങൾ വിപ്ലവ പ്രസ്ഥാനത്തിന്റെ അരങ്ങുകളെ പല പതിറ്റാണ്ടുകൾ ഉണർത്തുകയും അണികളുടെ മനസ്സിനെ വിപ്ലവോന്മുഖമായി ഊർജ്ജസ്വലമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also Read: സൈബര്‍ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി

പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾക്ക് പൊതുവിലും സിപിഐഎമ്മിനും ഇതര ജനാധിപത്യ മതനിരപേക്ഷ കക്ഷികൾക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ് ഒരു കാലഘട്ടത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ കലാരംഗത്തിന് പ്രാതിനിധ്യം വഹിച്ചിരുന്ന മച്ചാട്ട് വാസന്തിയുടെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also Read: CRZ ല്‍ കൂടുതല്‍ ഇളവ് നേടിയെടുക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News