‘ഉയർന്നുവരുന്ന മറ്റ് കായികതാരങ്ങൾക്കും ആത്മവിശ്വാസമേകും’; ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാകറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പാരിസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാകറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഷൂട്ടിംഗ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന ഈ മെഡൽ നേട്ടം ഉയർന്നുവരുന്ന മറ്റ് കായികതാരങ്ങൾക്കും ആത്മവിശ്വാസമേകും എന്നും അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

പാരിസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാകറിന് അഭിനന്ദനങ്ങൾ. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ ഭാകർ ഷൂട്ടിംഗ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന ഈ മെഡൽ നേട്ടം ഉയർന്നുവരുന്ന മറ്റ് കായികതാരങ്ങൾക്കും ആത്മവിശ്വാസമേകും.
അതേസമയം വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ ആണ് മനു ഭാക്കർ വെങ്കലം സ്വന്തമാക്കിയത്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ മെഡൽ നേടുന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാമതായാണ്‌ 22കാരിയായ മനു ഭാക്കർ ഫൈനലിലെത്തിയത്. യോഗ്യതാ റൗണ്ട് മുതൽ മികച്ച പ്രകടനമാണ് മനു ഭാക്കർ നടത്തിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് മനു മെഡല്‍ നേടിയത്. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് മനു ഭാക്കറിന് വെള്ളി നഷ്ടമായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News