വനിതാ ട്വന്റി 20 മലയാളി താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

വനിതാ ട്വന്റി 20 മലയാളി താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്.

Also Read: ഇസ്രയേൽ ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം; കപ്പലിലെ ഇന്ത്യക്കാരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ എംബസി

അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. വയനാട് മാനന്തവാടി സ്വദേശിയും ഗോത്രവർഗ്ഗ വിഭാഗക്കാരിയുമായ സജന സജീവൻ മുംബൈ ഇന്ത്യൻസ് ടീമിലെ ഓൾറൗണ്ടറാണ്.

Also Read: “തെറ്റിനെ ന്യായീകരിക്കുകയാണോ എന്ന് സുപ്രീം കോടതി; ന്യായീകരിക്കുകയല്ല, ക്ഷമാപണം നടത്തുകയാണെന്ന് ബാബ രാംദേവ്’: കോടതിയിൽ നാടകീയ രംഗങ്ങൾ

സജന നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ കളിക്കാരിയാണ്. ആശയും നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ ഭാഗമായിരുന്നു. ഇരുവർക്കും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആശംസകൾ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News