ആർഎസ്എസിൽ നിന്ന് കിട്ടിയ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഗവർണറുടെ നടപടി; മുഖ്യമന്ത്രി

ഗവർണർ എന്തൊക്കെയോ വിളിച്ച് പറയുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗവർണറാണ് എന്നത് മറന്നു പോയെന്നും ഗവർണറുടെ നടപടി സ്വാഭാവികമായി പ്രതിഷേധം വിളിച്ചു വരുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിവേഴ്സിറ്റി നൽകാത്ത പേരുകൾ എവിടെ നിന്നാണ് ചാൻസിലർക്ക് ലഭിക്കുന്നത്, എൻറെ വിവേചനാധികാരം എന്നാണ് ഗവർണർ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവ്വകലാശാല പാനലിലെ പേരിൽ നിന്ന് വിവേചനാധികാരം ഉപയോഗിച്ച് പേരുകൾ തിരഞ്ഞെടുക്കുന്നതിനെ സമ്മതിക്കാം, എന്നാൽ അങ്ങനെയല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു

പ്രത്യേക ഒരു കേന്ദ്രത്തിന്റെ സഹായം ഉണ്ടായി എന്നതാണ് വ്യക്തമാകുന്നത്, ആർഎസ്എസിൽ നിന്ന് കിട്ടിയ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഈ നടപടി എടുത്തതെന്നും നോമിനേറ്റ് ചെയ്ത പേരുകളുടെ ഏറ്റവും വലിയ യോഗ്യത ആർഎസ്എസുകാർ എന്നതാണെന്നും ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നതിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിഷേധിക്കുന്നവർക്കെതിരെ വളരെ മോശം ഭാഷയാണ് ഗവർണർ ഉപയോഗിക്കുന്നതെന്നും
ഗവർണർ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇതിന് സാധിക്കുകയെന്നും ആ രീതിയിലാണോ ഒരു പൊതുപ്രവർത്തകൻ ആയിരുന്ന ആൾ പ്രക്ഷോഭത്തെ കാണേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവേകം ഇല്ലാത്ത നടപടിയാണ് ഉണ്ടായത്, തീർത്തും തെറ്റായ രീതിയാണ് ഗവർണറുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൻറെ സമാധാനന്തരീക്ഷം തകർക്കാനുള്ള നടപടിയാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നതെന്നും ഓരോ കാര്യത്തിലും പരമാവധി പ്രകോപനം എങ്ങനെ സൃഷ്ടിക്കാനാകും എന്നതാണ് നോക്കുന്നതെന്നും അതിനാണ് കരിങ്കോടി കാണിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവേചനരഹിതമായ നടപടി സമാധാന അന്തരീക്ഷം തകർക്കുവാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ഇടപെടൽ നടക്കുന്നു. എനിക്ക് നേരെ കരിങ്കോടി കാണിച്ചവരെ ഞാൻ ഗുണ്ടകൾ എന്ന് വിളിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു.അവർക്ക് നേരെയും ഞാൻ കൈ കാണിക്കുകയാണ് ഉണ്ടായത്,ഇതാണ് ജനാധിപത്യരീതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഈ വര്‍ഷവും റെക്കോഡടിച്ച് ബിരിയാണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News