കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും.  രാവിലെ 10നാണ്‌ ചർച്ച നടക്കുന്നത്. കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചും തടഞ്ഞുവച്ചും സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അണിചേർന്നുള്ള പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെയും ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രി ചർച്ചയ്ക്ക്‌ വിളിച്ചിരുന്നു.

ALSO READ: ഇസ്രയേല്‍ അധിനിവേശം നൂറാം ദിവസത്തില്‍; ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു

അതേസമയം അർഹമായ വിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രത്തിനു നൽകിയ നിവേദനത്തിൽ യുഡിഎഫ്‌ എംപിമാർ ഒപ്പിട്ടിരുന്നില്ല. യോജിച്ചു നിന്ന്‌ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കണമെന്ന സർക്കാർ അഭ്യർഥനയോട്‌ ആദ്യഘട്ടത്തിൽ പ്രതിപക്ഷം അനുകൂല നിലപാടല്ല സ്വീകരിച്ചത്‌. പാർലമെന്റിൽ യോജിച്ച പോരാട്ടത്തിന്‌ യുഡിഎഫ്‌ എംപിമാർ തയ്യാറായില്ല. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ എംപിമാർ ഒരുമിച്ചു കാണുകയെന്ന നിർദേശവും പ്രതിപക്ഷം തള്ളി.

കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ മൂലം ഈ വർഷം മാത്രം 54,700 കോടിയുടെ വരുമാന നഷ്ടമാണ്‌ കേരളത്തിനുണ്ടായത്‌. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പോലും മുടക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇക്കാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് ഉണ്ടാകുന്നതെന്ന് രാഷ്ട്രീയഭേദമില്ലാതെ അഭിപ്രായം വന്നിരുന്നു.

ALSO READ: തൃശൂരില്‍ സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News