സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണ്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നില്ലെന്നത് വെറും പൊള്ളയായ ആരോപണങ്ങള്‍ മാത്രമാണ്.
അധികൃതര്‍ സ്വന്തം ആവശ്യത്തിനും ആര്‍ഭാടത്തിനുമാണ് ആ പണം ഉപയോഗിക്കുന്നതെന്നുമുള്ള വ്യാജ പ്രചാരണം ചിലരുടെയെങ്കിലും മനസില്‍ തെറ്റിധാരണ പരത്തുന്നതുമാണ്. പൂര്‍ണമായും ഓഡിറ്റിങ്ങിന് വിധേയമായതും സുതാര്യവുമായ ഫണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
2018-19 ലെ പ്രളയത്തിന്റെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. 2018 ലെ പ്രളയത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് 4000 കോടിയിലധികം രൂപയാണ് സമാഹരിച്ചത്. പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് ഇത് യഥാക്രമം സര്‍ക്കാര്‍ കൊടുത്തിട്ടുമുണ്ട്.
എന്നാല്‍ ഈ സംവിധാനങ്ങള്‍ക്കെല്ലാമെതിരെ വ്യാപകമായ ഒരു വിദ്വേഷപ്രചാരണം ആണ് സംസ്ഥാനത്ത് നടക്കുന്നത്. 27-7-2018 മുതല്‍ 26-3-2020 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ ആകെ തുകയായ 4970 കോടി രൂപയില്‍ പ്രളയബാധിതര്‍ക്ക് അനുവദിച്ചത് 4724.83 കോടി രൂപയാണ്.
Also Read : ദുരന്ത ഭൂമിയിലേക്ക് ആശ്വാസം; വയനാടിന് കരുതലായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും
അഡീഷണല്‍ ചീഫ് സെക്രട്ടറി(ധനകാര്യം)ക്കാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. നിലവില്‍ രാജേഷ് കുമാര്‍ സിങ്ങിനാണ് ഇതിന്റെ ചുമതല. ധനകാര്യ സെക്രട്ടറിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെങ്കിലും, ഫണ്ട് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്.
ഇങഉഞഎന്റെ ബാങ്ക് അക്കൗണ്ടിന്റെ ചുമതലയുള്ള ധനകാര്യ സെക്രട്ടറിക്ക് ഇഷ്ടാനുസരണം പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മാത്രമേ ഇത് സാധ്യമാകൂ.
തങ്ങളുടെ കൂടെ ആരുമില്ലാത്ത, ഒന്നുമില്ലാത്ത അവസ്ഥയില്‍ 3000 ത്തോളം മനുഷ്യര്‍ നില്‍ക്കുകയാണ്. കണ്ണടച്ചുതുറന്നപ്പോള്‍ അവരുടെ മുന്നില്‍ കുത്തിയൊലിക്കുന്ന പുഴയും ചെളിക്കുണ്ടും മാത്രമാണുള്ളത്. ആ ചെളിക്കുണ്ടില്‍ നിന്നും ഒരു ജീവിതം പടുത്തുയര്‍ത്താനുള്ള പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് പോകുന്ന ഓരോ രൂപയും.
അതിലെ കണക്കുകളും അതിന്റെ വിനിയോഗവുമെല്ലാം വ്യക്തമാക്കുന്ന ഒരു വെബ്സൈറ്റ് തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ കൊടുക്കുന്ന ഒരു രൂപയ്ക്ക് പോലും അതില്‍ കണക്കുണ്ട്. അത് കൃത്യമായി എത്തുന്ന സ്ഥലങ്ങളുടെയും വിവരങ്ങളുണ്ട്.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാലും ജനങ്ങള്‍ക്ക് വിവരം ലഭിക്കും. ഈ ഫണ്ടുകള്‍ കണ്‍ട്രോളര്‍ ആന്‍ഡ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിങ്ങിനും ഇതിന്റെ ചെലവും സംസ്ഥാന നിയമസഭയുടെ സൂക്ഷ്മപരിശോധനയ്ക്കും വിധേയമാണ്.
ആരുടേയും താല്പര്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വഴങ്ങാനുള്ള സമയമല്ലിത്. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമാണ്. ഒലിച്ചുപോയത് മനുഷ്യരാണെന്നു മാത്രം നമുക്ക് ഇപ്പോള്‍ ഓര്‍ക്കാം. അവശേഷിക്കുന്നവര്‍ക്ക് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ നമ്മളാല്‍ കഴിയുന്നതെന്തും ചെയ്യാം.
കൃത്യമായ കണക്കുകള്‍ ഇങ്ങനെ:
18-19ലെ പ്രളയത്തില്‍ സമാഹരിച്ച തുക- 4970 കോടി
പൊതുജനങ്ങളില്‍നിന്ന് ഇലക്ട്രോണിക് പെയ്മെന്റ് വഴി 230 കോടി രൂപയാണ് ഈ കാലയളവില്‍ ദുരിതാശ്വാസ നിധിയിലെത്തിയത്
പൊതുജനങ്ങളില്‍നിന്ന് മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴിയും പെന്‍ഷന്‍കാരുടെ സാലറി ചാലഞ്ച്, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമായി 3013.32 കോടി രൂപ
ജീവനക്കാരുടെ സാലറി ചാലഞ്ചിലൂടെ 1246.98 കോടി
ഫെസ്റ്റിവല്‍ അലവന്‍സ് – 117.69 കോടി
കെയര്‍ ഹോം പദ്ധതിക്കായി സംസ്ഥാന സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ട്- 52.69 കോടി
മദ്യവില്‍പനയിലെ അധിക നികുതി ചുമത്തിയതിലൂടെ ലഭിച്ചത്- 308.68 കോടി
ഇതെല്ലാം കൂടെയായി ആകെ ലഭിച്ച 4970.29 കോടി രൂപയില്‍ 4724.83 കോടി രൂപയാണ് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.
അനുവദിച്ച തുക- 4724.83 (2023 ഡിസംബര്‍ 31 പ്രകാരമുള്ള കണക്കുകള്‍)
2018-ലെ പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്ക് 2018 പ്രളയത്തിലെ അടിയന്തിര സാമ്പത്തിക സഹായമായി 6200 രൂപ വീതം നല്‍കിയത് വഴി ആകെ അനുവദിച്ച തുക- 457.58 കോടി രൂപ
വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക ധനസഹായം നല്‍കിയത് – 2503.51 കോടി രൂപ
പ്രളയബാധിതര്‍ക്ക് കിറ്റ് നല്‍കാനായി കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന് അനുവദിച്ച തുക- 54.46 കോടി
പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് വഴി അനുവദിച്ച തുക – 54 കോടി
പ്രളയബാധിതര്‍ക്ക് അരി വിതരണം ചെയ്യാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിച്ചത്- 9.4 കോടി
ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍ വഴി അനുവദിച്ച തുക- 85.6 കോടി
കെയര്‍ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നല്‍കാനായി നീക്കി വെച്ച തുക- 52.69 കോടി
കുടുംബശ്രീക്കായി നീക്കിവെച്ചത് – 336 കോടി രൂപ
ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി നീക്കി വെച്ചത്- 26.3 കോടി രൂപ
ചെലവഴിച്ച തുകയുടെ വിശദവിവരങ്ങള്‍
https://donation.cmdrf.kerala.gov.in/index.php/Settings/transparency#expenditure
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here