പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി വിതരണം ചെയ്തു

60 വയസ് മുതലുള്ള പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.

also read:നാടന്‍ കലകള്‍ മുതല്‍ ഫ്യൂഷന്‍ ബാന്‍ഡ് വരെ; ഓണം തകര്‍ത്താടാന്‍ നഗരത്തില്‍ തയ്യാറായി 31 വേദികള്‍

55,781 പേർക്കാണ് 1000 രൂപ വീതം സമ്മാനമായി വിതരണം ചെയ്യുന്നത്. വിതുര മണിതൂക്കി ഊരിലെ കുന്നും പുറത്ത് പരപ്പിയമ്മ, മാത്തി,കല്ലണയിലെ ഊരുമൂപ്പൻ രാജേന്ദ്രൻ കാണി എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

also read: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 21.85 ലക്ഷം രൂപയുടെ 422 ഗ്രാം സ്വർണം പിടികൂടി

പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, ജോയിന്റ് ഡയറക്ടർ മുരളി എം നായർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News