മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി; കൊല്ലം ജില്ലയില്‍ ഫെബ്രുവരി 29ന്

കൊല്ലത്ത് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി 2024 ഫെബ്രുവരി 29ന് നടക്കും. തേവള്ളിയിലുള്ള ജില്ലാ പഞ്ചായത്തിന്‍റെ ജയന്‍ സ്മാരക ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖാമുഖം പരിപാടിയുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണം 2024 ഫെബ്രുവരി 6ന് വൈകിട്ട് 4.30ന് .

നവകേരള സദസിന്റെ തുടര്‍ച്ചയായി പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ട 10 മേഖലയില്‍ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പ് കോഴിക്കോടാണ് നടക്കുക. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഫെബ്രുവരി 18നാണ് മുഖാമുഖം പരിപാടി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. നവകേരള സദസിന്റെ തുടര്‍ച്ചയായി പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ട 10 മേഖലയില്‍ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പാണ് കോഴിക്കോട് നടക്കുക.

Also Read: ഓലഞ്ഞാലിക്കുരുവീ…വാണി ജയറാം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരാണ്ട്

വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളാണ് ചര്‍ച്ചയാവുക. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ നീളുന്ന പരിപാടിയില്‍ 2000 കുട്ടികള്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News