മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും

മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരം ആർഡിആർ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.മുഖാമുഖത്തിൽ ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രി സംവദിക്കും.മുഖ്യമന്ത്രി ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു.

കൂടുതൽ മേഖലകളെ ഭിന്നശേഷി സൗഹൃദമാക്കുന്നത് ഉൾപ്പടെയുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ചർച്ചകൾക്ക് ഈ മുഖാമുഖം വേദിയാകുമെന്നും കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ ഉൾച്ചേർക്കലിന്റെ പുതിയ സാധ്യതകൾ ആരായാനും ഈ വേദി വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഉയർന്ന താപനില; 8 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

സർവ്വതലസ്പർശിയും സമഗ്രവുമായ ഇടപെടലുകളിലൂടെ നവകേരള സൃഷ്ടി സാധ്യമാക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മുഖാമുഖം പുതിയ ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

നാളെ (ഫെബ്രുവരി 26ന്) തിരുവനന്തപുരം ആർഡിആർ കണ്വെന്ഷന് സെന്ററില് സംഘടിപ്പിക്കുന്ന മുഖാമുഖത്തിൽ ഭിന്നശേഷിക്കാരുമായി സംവദിക്കും.
കൂടുതൽ മേഖലകളെ ഭിന്നശേഷി സൗഹൃദമാക്കുന്നത് ഉൾപ്പടെയുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ചർച്ചകൾക്ക് ഈ മുഖാമുഖം വേദിയാകും. കേരളത്തിന്റെ വികസനമുന്നേറ്റത്തിൽ ഉൾച്ചേർക്കലിന്റെ പുതിയ സാധ്യതകൾ ആരായാനും ഈ വേദി വഴിയൊരുക്കും.
സർവ്വതലസ്പർശിയും സമഗ്രവുമായ ഇടപെടലുകളിലൂടെ നവകേരള സൃഷ്ടി സാധ്യമാക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നാളെ നടക്കുന്ന മുഖാമുഖം പുതിയ ഊർജ്ജം പകരും. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിച്ച് മുന്നേറാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News