മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ തൃശൂരിൽ

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കും. മുഖാമുഖം പരിപാടിയിൽ സാംസ്കാരിക രംഗത്ത് നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: ‘കോൺഗ്രസിൻറെ ചവിട്ടും കുത്തും ഏറ്റ് യുഡിഎഫിൽ തുടരണോ? കോൺഗ്രസ് ലീഗിനെ അപമാനിക്കുന്നു’: ഇ പി ജയരാജൻ

ബഹുസ്വരതയുടേയും മതേതരത്വത്തിൻ്റേയും മൂല്യങ്ങളിൽ പടുത്തുയർത്തിയ കേരളത്തിൻ്റെ സാംസ്കാരികമേഖലയെ കൂടുതൽ കരുത്തുറ്റതാക്കുക എന്നത് നവകേരള സൃഷ്ടിയ്ക്ക് അനിവാര്യമായ ഘടകമാണ്. അതിനു സാധ്യമായ വിധം മികച്ച സംവാദത്തിനു ഈ മുഖാമുഖം വേദിയാകും എന്നും മുഖ്യമന്ത്രി പറഞ്ഞു. സർവ്വതലസ്പർശിയും സമഗ്രവുമായ വികസനത്തിലൂടെ നവകേരള സൃഷ്ടി സാധ്യമാക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നാളെ നടക്കുന്ന മുഖാമുഖം പുതിയ ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി കുറിച്ചു.

ALSO READ: കെ.സുധാകരന്റെ അസഭ്യപ്രയോഗം; ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ച് വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

നാളെ (ഫെബ്രുവരി 25ന്) തൃശൂര് ലുലു കണ്വെന്ഷന് സെന്ററില് സംഘടിപ്പിക്കുന്ന മുഖാമുഖത്തിൽ സാംസ്കാരിക രംഗത്ത് നിന്നുള്ളവര് പങ്കെടുക്കും.
ബഹുസ്വരതയുടേയും മതേതരത്വത്തിൻ്റേയും മൂല്യങ്ങളിൽ പടുത്തുയർത്തിയ കേരളത്തിൻ്റെ സാംസ്കാരികമേഖലയെ കൂടുതൽ കരുത്തുറ്റതാക്കുക എന്നത് നവകേരള സൃഷ്ടിയ്ക്ക് അനിവാര്യമായ ഘടകമാണ്. അതിനു സാധ്യമായ വിധം മികച്ച സംവാദത്തിനു ഈ മുഖാമുഖം വേദിയാകും.
സർവ്വതലസ്പർശിയും സമഗ്രവുമായ വികസനത്തിലൂടെ നവകേരള സൃഷ്ടി സാധ്യാമാക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നാളെ നടക്കുന്ന മുഖാമുഖം പുതിയ ഊർജ്ജം പകരും. ഒരുമിച്ച് നവകേരള സൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News