ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നാടിന്റെ ശാന്തിയും സമാധാനവും തകർക്കാൻ തക്കം പാർത്ത് നടക്കുന്ന കാലമാണ്: പിണറായി വിജയൻ

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നാടിന്റെ ശാന്തിയും സമാധാനവും തകർക്കാൻ തക്കം പാർത്ത് നടക്കുന്ന കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ശ്രമങ്ങളെ കേരള സമൂഹം തിരിച്ചറിയണം എന്നും എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളുന്ന ബദൽ വികസന കാഴചപ്പാടാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പൗരോഹിത്യ സുവര്‍ണജൂബിലി സമാപന സമ്മേളനവും പാത്രിയാര്‍ക്കാ ദിനാഘോഷവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ:പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് മൂന്നു പേർ മരിച്ചു

സംസ്ഥാന സർക്കാറും സഭയും തമ്മിൽ മികച്ച ബന്ധത്തിന് ഈ സമ്മേളനം വഴി വയ്ക്കും എന്നാണ് കരുതുന്നത്. യാക്കോബായ സഭ എന്ന നിലക്കുള്ള അസ്തിത്വം അതേ രീതിയിൽ തുടരണം എന്ന് തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്നത്.എല്ലാവരുടെയും പിന്തുണയോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു പേരെ കാണാതായ സംഭവം; രണ്ട് മൃതദേഹങ്ങള്‍ കിട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News