‘പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു’ ; പുതിയ ഹൈടെക് സ്കൂളുകളുടെ ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

ഹൈടെക് ആയി സംസ്ഥാനത്തെ കൂടുതൽ സ്കൂളുകൾ. പുതിയ 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, 12 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.

നവകേരളം പദ്ധതിയുടെ ഭാഗമായി കിഫ്ബി പ്ലാൻ ഫണ്ട് മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് 30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി പൂർത്തീകരിച്ചത്. കഴിഞ്ഞ 8 വർഷത്തിനിടയിൽ എഡിഎഫ് സർക്കാർ 4500 കോടിയോളം രൂപ പൊതു വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 30 സ്കൂൾ കെട്ടിടങ്ങളുടെയും ഉദ്ഘാടനം ശ്രീകാര്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി നിർവഹിച്ചു.

ALSO READ : ‘റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത് വിശ്വാസത്തിലെടുക്കും’; സിപിഐ പറഞ്ഞിട്ട് എഡിജിപിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നും പറയേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം

എയർകണ്ടീഷണറുകൾ ഡിജിറ്റൽ സ്ക്രീനുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ള സ്മാർട്ട് ക്ലാസുകൾ ആണ് പുതിയ കെട്ടിടങ്ങളിൽ ഉള്ളത്. 12 പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. നവ കേരള നിർമ്മിതിക്ക് കരുത്ത് പകരാൻ വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എ എ റഹീം എംപി വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News