‘കേരള ഫയർ സർവീസിലെ സുവർണ നിമിഷം’: ഫയർ ആൻഡ് റെസ്ക്യു ആദ്യ വനിത ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഫയർ & റെസ്ക്യു ആദ്യ വനിത ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി ക്യാമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള ഫയർ സർവീസിലെ ഒരു സുവർണ്ണ നിമിഷമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാർവദേശിക വനിതാദിനത്തിന്റെ ഭാഗമായിത്തന്നെ വനിതകളുടെ പാസിംഗ് ഔട് പരേഡ് സംഘടിപ്പിച്ചത് കൂടുതൽ സന്തോഷകരമായ കാര്യമാണ്. വലിയ ഉത്തരവാദിത്തമാണ് ഓരോരുത്തർക്കും നിർവഹിക്കാനുള്ളതതെന്നും ആ ഉത്തരവാദിത്വം തികഞ്ഞ ഗൗരവത്തോടെ സമീപിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഗോതമ്പും അരിയും വേണ്ട; ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ദോശ

82 വനിതകളാണ് ഇന്ന് പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കിയത്. മികച്ച അക്കാദമി യോഗ്യത ഉള്ളവരാണ് ഇവർ ഓരോരുത്തരും. കഠിനമായ പരിശീലമാണ് ഇവർക്ക് ലഭിച്ചത്. ഈ പരിശീലനം മികച്ച രീതിയിൽ കൃത്യനിർവഹണം നടത്തുന്നതിന് ഓരോരുത്തർക്കും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: താമരപ്പൂ നീ ദൂരെ കണ്ട് മോഹിച്ചു, അപ്പോൾ താഴെ ഞാൻ നീന്തി ചെന്നാ പൂവ് പൊട്ടിച്ചു, പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ട് വന്നപ്പോൾ പെണ്ണെ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്

ഏതു ദുരന്ത ഘട്ടത്തിലും സഹായം എത്തിക്കുന്ന സേനയായി ഫയർഫോഴ്സ് മാറി. പ്രളയഘട്ടത്തിൽ മാതൃകാപരമായി പ്രവർത്തിക്കാൻ ഫയർഫോഴ്‌സിനായി. ഫയർഫോഴ്സിൽ വനിതകളെ നിയമിക്കണമെന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആണ് തീരുമാനിച്ചത്. വനിതാ ഓഫീസർമാരുടെ കടന്നു വരവ് സേനയിൽ ലിംഗസമത്വം ഉറപ്പാക്കും. വനിതകൾക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ല എന്ന് കേരളം തെളിയിക്കുന്നുവെന്നും സേനയുടെ കാര്യപ്രാപ്തി വർദ്ധിക്കുന്നതിന് വനിതകളുടെ പ്രാതിനിധ്യം ഗുണമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News