ഇന്‍സാഫ് : ന്യൂനപക്ഷ വിഭാഗവുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ബുധനാഴ്ച

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി, ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് ബുധനാഴ്ച തുടക്കം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിയും ഭരണഘടനാ അവകാശങ്ങളും പ്രാതിനിധ്യവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്ന പരിപാടിയുടെ ആദ്യഘട്ടമായി മുസ്ലിം വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പിഹാളില്‍ നടക്കും.

ALSO READ: പേട്ടയില്‍ കാണാതായ കുട്ടിയുടെ ഡിഎന്‍എ ഫലം വന്നു; ഒപ്പമുള്ളത് മാതാപിതാക്കള്‍ തന്നെ

ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍സാഫ് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനാകും. മുസ്ലിം സംഘടനാ പ്രതിനിധികള്‍, മുതവല്ലിമാര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ്സാ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 9 മണിയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സമാപിക്കും. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമായും മുഖാമുഖം സംഘടിപ്പിക്കും.

ALSO READ: ‘കേരളത്തിന് പുറത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്ന കാലഘട്ടമാണിത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News