തട്ടികൊണ്ടുപോയ ആറ് വയസുകാരിയെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; സഹോദരനും കുട്ടിക്കും നവകേരള സദസിന്റെ ആദരം

തട്ടികൊണ്ടുപോയ ആറ് വയസുകാരിയെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയേയും സഹോദരനെയും നവകേരള സദസിൽ ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നടക്കാനിരിക്കുന്ന ചടയമംഗലം മണ്ഡലത്തിലാണ് കുട്ടികളെ ആദരിക്കുക. ഇരുവരെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്.

ALSO READ: പ്രതിപക്ഷ നേതാവ് ചാവേറുകളെ അയക്കുന്നു, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീവ്രവാദികളെ പോലെ പതിയിരുന്ന് ആക്രമിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയിൽ പൂർത്തിയായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കേസിലെ നിർണായക വിവരങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ALSO READ: എന്തിനാണ് പ്രതിഷേധം എന്ന് അവർക്ക് പോലും അറിയില്ല, ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി

കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്ന് പ്രതികളായ പത്മകുമാറും അനിത കുമാരിയും നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു നൽകിയിരുന്നു. മൂന്നു പ്രതികളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News