പിണറായി എജ്യുക്കേഷൻ ഹബ്ബിന് മുഖ്യമന്ത്രി ശിലയിട്ടു; 285 കോടിയിൽ പൂർത്തിയാവുന്നത് ലോകോത്തര നിലവാരം പുലർത്തുന്ന നവകേരളം വാർത്തെടുക്കാനുള്ള ചുവടുവയ്പ്പ്

പിണറായി എജ്യുക്കേഷൻ ഹബ്ബിന് മുഖ്യമന്ത്രി ശിലയിട്ടു. 285 കോടി രൂപ മുതൽ മുടക്കിൽ പൂർത്തിയാവുന്ന പദ്ധതി മലബാർ മേഖലയിലെ യുവാക്കൾക്ക് പ്രയോജനകരമായിരിക്കുമെന്ന് മുഖ്യമന്ത്രി എക്‌സിൽ പങ്കുവച്ചു. ഒരു പോളിടെക്‌നിക് കോളേജ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും മറ്റും ഫീച്ചർ ചെയ്യുന്ന ഈ ഹബ് നമ്മുടെ വരും തലമുറയെ ലോകോത്തര കഴിവുകൾ കൊണ്ട് സജ്ജരാക്കുമെന്നും ഇത് നവകേരളത്തിൻ്റെ നാഴികക്കല്ലായി മാറുമെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

Also read:എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തര്‍: ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കനത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലം

പിണറായി എഡ്യൂക്കേഷൻ ഹബ്ബിൽ:
1.ഐ.ടി.ഐ ഏഴ് നില കെട്ടിടം,​15 ക്ലാസ്സ് റൂമുകൾ,ലാബുകൾ,സെമിനാർ ഹാളുകൾ,ഓഡിറ്റോറിയം,സ്റ്റാഫ് റൂമുകൾ,ലൈബ്രറിവിവിധ ട്രേഡുകളിൽ 30 യൂണിറ്റുകളിലായി ഏകദേശം 656 പേർക്ക് രണ്ട് ഷിഫ്റ്റായി തൊഴിൽ പരിശീലനം

2.പോളി ടെക്നിക്ക്
14 ക്ലാസ് മുറികൾ,ലാബ്,വർക്കഷോപ്പ്,കോൺഫറൻസ് റൂം,സ്റ്റാഫ് റൂം, . 4 ഡിപ്ലോമ കോഴ്സുകളിലായി 240 കുട്ടികൾക്ക് വൈദഗ്ധ്യം നൽകാൻ സാധിക്കും.

3.ഐ .എച്ച് .ആർ .ഡി കോളേജ്19 ക്ലാസ്സ് മുറികൾ,2 കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,സെമിനാർ ഹാൾ,സ്റ്റാഫ് റൂമുകൾ.ബിരുദം , ബിരുദാനന്തര ബിരുദ കോഴ്സുകളിലായി ഏകദേശം 300 പേർക്ക് പ്രവേശനം.

4.സിവിൽ സർവീസ് അക്കാഡമിസിവിൽ സർവീസ് പരിശീലനത്തിനുള്ള അക്കാഡമിയിൽ അഞ്ച് ക്ലാസുകളിലായി 300 വിദ്യാർത്ഥികൾക്ക് പ്രവേശനം. 150 വിദ്യാർത്ഥികൾക്ക് താമസസൗകര്യവും.

5.ഹോട്ടൽ മാനേജ് മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്ക്ലാസ്സ് മുറികൾ,ലാബുകൾ,കിച്ചൺ,റെസ്റ്റോറന്റ് ,സെമിനാർ ഹാളുകൾ,ലൈബ്രറി,സ്റ്റാഫ് റൂമുകൾ,ഓഡിറ്റോറിയം,ബോഡ് റൂമുകൾ ഉൾപ്പെടെ 150 വിദ്യാത്ഥികൾക്കുള്ള താമസ സൗകര്യവും ഉണ്ട്.

Laid the foundation stone for the Pinarayi Education Hub, a ₹285 crore transformative project which will especially benefit the youngsters of Malabar region. Featuring a Polytechnic College, Hospitality Management Institute, and more, this hub will equip our next generation with… pic.twitter.com/pmyvOuWT52

— Pinarayi Vijayan (@pinarayivijayan) August 23, 2024

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News