എഡിജിപി വിഷയം: അടിയന്തര പ്രമേയം ചർച്ചക്കെടുക്കാമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

എഡിജിപി വിഷയത്തിൽ അടിയന്തര പ്രമേയം ചർച്ചക്കെടുക്കാമെന്ന് മുഖ്യമന്ത്രി. ഇന്ന് 12 മണിക്ക് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കും. ഇന്നലത്തെപ്പോലുള്ള സംഭവങ്ങൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി: നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയിലുണ്ടാ യിരുന്ന എ.ഡി.ജി.പി ആർ.എസ്.എസ്. നേതാക്കളുമായി തുടർച്ചയായി കൂടിക്കാഴ്ച നടത്തിയതിനെ സംബന്ധിച്ചുള്ള അന്വേഷണം പ്രഹസനമാകുന്നതും. ആർ.എസ്.എസിന്റെ രാഷ്ടീയ നേട്ടങ്ങൾക്കായി പോലീസ് ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച് സംവിധാനത്തെ ജനങ്ങൾക്കുണ്ടാ യിട്ടുള്ള ആശങ്ക സഭ നിർത്തിവെച്ചു ചർച്ച ചെയ്യണം എന്ന് എൻ ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നൽകിയത്.

Also Read: സുകുമാരിയുടെ സ്മരണയ്ക്കായി മൾട്ടിമീഡിയ സ്കൂളും മ്യൂസിയവും; കന്യാകുമാരിയിൽ നിഷിന്‍റെ  ശിലാസ്ഥാപനം നിർവഹിച്ച് മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News