മുഖ്യമന്ത്രിയെ നേരിൽ കണ്ട സന്തോഷത്തിൽ നിലമ്പൂർ ബെഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിലമ്പൂർ ബെഡ്സ് സ്കൂൾ ഫോർ ഹിയറിങ് ഇംപിൽ നിന്നുള്ള വിദ്യാർത്ഥികൾ. മുഖ്യമന്ത്രിയെ കാണാനായി ഇന്ന് വിദ്യാർത്ഥികൾ ഓഫീസിൽ എത്തിയ സന്തോഷ വിവരം മുഖ്യമന്ത്രിയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ അവർ പങ്കുവെച്ചുവെന്നും ഏറെ ഹൃദ്യമായ അനുഭവം ആയിരുന്നു ഈ കൂടിക്കാഴ്ച എന്നും മുഖ്യമന്ത്രി കുറിച്ചു.

ALSO READ: വിവാഹവാർത്തക്ക് പിന്നാലെ ട്വന്‍റി 20 റെക്കോര്‍ഡിട്ട് ഷൊയ്ബ് മാലിക്

കൂടാതെ ആത്മവിശ്വാസത്തോടെ പഠിക്കാനും ജീവിതത്തിൽ നേട്ടങ്ങളുടെ ഒരുപാട് ഉയരങ്ങൾ കീഴടക്കാനും ആ കൊച്ചു മിടുക്കർക്ക് സാധിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. കുട്ടികൾ കാണാനെത്തിയ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

ALSO READ: പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

നേരത്തെ മങ്കട കേരള സ്കൂൾ ഫോർ ബ്ലൈൻഡിലെ വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സന്ദർശിച്ച വിഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഏറെ ഹൃദ്യമായ അനുഭവമായിരുന്നു ഈ കൂടികാഴ്ചയെന്നാണ് അന്ന് വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News