ഷൊർണൂർ ട്രെയിനപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാടിൻ്റെ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഷൊർണൂരിൽ ട്രെയിനപകടത്തിൽ മരിച്ച സേലം സ്വദേശികളായ ശുചീകരണ തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മരിച്ച നാല് പേരുടെയും കുടുംബത്തിന് 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് തമിഴ്നാട് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണൂരിലെ റെയിൽവേ പാലത്തിൽ ശുചീകരണ ജോലി നടത്തുകയായിരുന്ന ദമ്പതികൾ ട്രെയിനിടിച്ച് മരിച്ചത്. അപകടത്തിൽ മൂന്ന് തൊഴിലാളികളും തൽക്ഷണമായിരുന്നു മരിച്ചത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സേലം അയോധ്യപട്ടണം, പുത്തൂർ വില്ലേജ്, അടിമലൈ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അടിമലൈ റാണി (45) എന്നിവരാണ് മരിച്ചത്.

ALSO READ: ഷൊർണൂർ ട്രെയിൻ അപകടം; നഷ്ടപരിഹാരം ഉറപ്പാക്കാൻ സെൻട്രൽ ലേബർ കമ്മീഷണർക്ക് കത്ത് നൽകാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

ഇവർക്കൊപ്പമുണ്ടായിരുന്ന റാണിയുടെ ഭർത്താവ് ലക്ഷ്മണൻ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയിരുന്നു. ഇദ്ദേഹത്തിൻ്റെ മൃതദേഹം ഞായറാഴ്ച ലഭിച്ചു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ചിരിക്കുകയാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here