കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം; തീരുമാനം അറിയിച്ച് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകണം എന്ന തര്‍ക്കം മുറുകുന്നതിനിടയില്‍ നേതാക്കളെ ദില്ലിക്ക് വിളിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സിദ്ധരാമയ്യക്ക് വേണ്ടിയും ഡി.കെ.ശിവകുമാറിന് വേണ്ടിയും നിയമസഭാ കക്ഷി യോഗത്തില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം എഐസിസി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് വിട്ടത്.

കര്‍ണാടകയിലെ മുഖ്യമന്ത്രി ആരെന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിക്കട്ടെ എന്ന പ്രമേയം സിദ്ധരാമയ്യ മുന്നോട്ടുവച്ചു. ഇതിനെ അംഗീകരിച്ച് തീരുമാനം നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. എഐസിസി നിരീക്ഷകര്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് എംഎല്‍എമാരെ കാണും. കൂടിക്കാഴ്ച ഇന്ന് രാത്രി കൊണ്ട് തന്നെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനാണ് നീക്കങ്ങള്‍.

മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുവാനുള്ള നീക്കമാണ് ഹൈക്കമാന്‍ഡിന്റേത് എന്നാണ് സൂചനകള്‍. ഈ വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരെയാണ് നിരീക്ഷകരായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here