ആർ എം എസ് ഓഫീസുകൾ പൂട്ടാനുള്ള കേന്ദ്രത്തിന്റെ തീരുമാനം തപാൽ സംവിധാനങ്ങളെ ദോഷകരമായി ബാധിക്കും: മുഖ്യമന്ത്രി

Railway mail Service

ആർ എം എസ് ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി. റെയിൽവേ മെയിൽ സർവീസ് (ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

ആർ.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും തീരുമാനിച്ചതിൻ്റെ ഭാഗമായി രാജ്യത്തെ 312 ആർ എം എസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതിൽ12 ഓഫിസുകൾ കേരളത്തിലാണ്.

Also Read: കൂത്താട്ടുകുളം വിഷയം- സംഭവത്തിൽ വിവിധ അന്വേഷണങ്ങൾ നടക്കുന്നു, ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന ആർ എം എസ് അടച്ചുപൂട്ടുന്നത് തപാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തിൽ പങ്കുവച്ചു. ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർകിൾ ഹബ്ബുകൾക്കു പുറമേ ഷൊർണ്ണൂർ, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർകിൾ ഹബുകൾ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News