മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ‌; വിവിധ പരിപാടികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിൽ‌ വിവിധ പരിപാടികളിൽ പങ്കെടുക്കും. പകൽ 3.30ന്‌ ബത്തേരിയിൽ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവൻ സ്‌മാരക മന്ദിരവും സി ഭാസ്‌കരൻ സ്മാരക ഓഡിറ്റോറിയവും ഉദ്‌ഘാടനംചെയ്യും.

also read: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

തുടർന്ന്‌ ബത്തേരിയിൽ എൽഡിഎഫ്‌ റാലിയിൽ മുഖ്യമന്ത്രി സംസാരിക്കും. സിപിഐ എം പനമരം ഏരിയാ കമ്മിറ്റി ദ്വാരകയിൽ നിർമിച്ച ഓഫീസ്‌ ഇ എം ശങ്കരൻ മാസ്‌റ്റർ സ്മാരക മന്ദിരം വൈകിട്ട്‌ 4.30ന്‌ ഉദ്‌ഘാടനം ചെയ്യും. ഇവിടെയും എൽഡിഎഫ്‌ റാലിയിൽ സംസാരിക്കും.

also read: യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് പെര്‍മിറ്റ്; പാക്കേജുകള്‍ തെരഞ്ഞെടുക്കാനും സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍

അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.എഐസിസി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്?ഭാരത്‌ ജോഡോ ന്യായ് യാത്രയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ മുഖ്യമന്ത്രി ഉയർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News