രക്ഷാദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ചൂരല്‍മലയില്‍

ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

ALSO READ:‘കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും’: മുഖ്യമന്ത്രി

ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, കെ കൃഷ്ണക്കുട്ടി, ഒ.ആര്‍ കേളു, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ചീഫ് സെക്രട്ടറി ഡോ വി. വേണു, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

ALSO READ:വിലങ്ങാട് ഉരുള്‍പൊട്ടല്‍ ; അതിജീവനത്തിന് കരുത്തുപകര്‍ന്ന് യൂത്ത് ബ്രിഗേഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News