എല്‍ഡിഎഫിനെ തകര്‍ക്കുക എന്നതിന്റെ ലക്ഷ്യം നാട് മുന്‍പോട്ടുപോവരുതെന്നാണെന്നും ഇന്ന് കേരളത്തെ പലരും അസൂയയോടെ നോക്കി കാണുന്നതിന് കാരണം ആദ്യം അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാരിന്റെ നയങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ALSO READ: എൻട്രൻസ് പരീക്ഷ പാസായില്ല; മനോവിഷമത്താൽ 17 – കാരി ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി
ഏത് വിധേനയും പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്ത ഉള്‍ക്കിടിലം ഇത്തരകാര്‍ക്ക് ഉണ്ടായിരുന്നു.കാരണം സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ഇന്ന് കേരളം ഇന്ത്യ രാജ്യത്ത് പല കാര്യങ്ങളിലും നമ്പര്‍ വണ്‍ ആണ്.
അസൂയയോടെയാണ് പലരും കേരളത്തെ നോക്കി കാണുന്നത് അതിന് കാരണം ആദ്യം അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാറിന്റെ നയങ്ങളാണ്. പത്രങ്ങളും ചാനലുകളും വലിയ തോതില്‍ ഇടതുപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നു. ബിജെപിയും യുഡിഎഫുമാണ് ഒരു ഭാഗത്ത്. മറ്റൊരു വശത്ത് ജമാഅത്തെ ഇസ്ലാമിയ്യം എസ്ഡിപിഐയും. ഉപതെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്ന ചിത്രം യുഡിഎഫ് ദുര്‍ബലമാവുന്നു എന്നതാണ്. യുഡിഎഫില്‍ നിന്ന് പുറത്തുചാടുന്നവര്‍ പറയുന്നത് ബി.ജെ പി യുമായിയുഡിഎഫ് ഉണ്ടാക്കുന്ന കൂട്ടുകെട്ടാണ്. തൃശൂരിലെ ബി.ജെ പി യുടെ വിജയം പരിഗ്രാധിക്കുമ്പോള്‍ 87000 വോട്ടുകള്‍ ആണ് യുഡിഎഫിന് അവിടെ നഷുമായത്. നമ്മള്‍ അന്നേ പറഞ്ഞിരുന്നു. ഇക്കാര്യം ഇന്ന് യുഡിഎഫി ല്‍ നിന്ന് പുറത്തുവന്നവര്‍ തുറന്നു പറയുന്നു. എല്‍ഡിഎഫി നെ തകര്‍ക്കുക എന്നതിന്റെ ലക്ഷ്യം നാട് മുന്‍പോട്ടുപോവരുതെന്നാണ്. നാടിനെ തകര്‍ക്കുക എന്നതാണ് നവരുടെ ലക്ഷ്യം. വികസനം അട്ടിമറിച്ച് പ്രതിപക്ഷവും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here