‘ജനങ്ങളുടെ മനസിൽ തീയാണ്, അവരെ നോക്കി ചിരിക്കുകയാണ് കോൺ​ഗ്രസ്’: സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി

സി.എ.എയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിച്ചുതള്ളിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും കെസി വേണുഗോപാലിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.എക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാം പക്ഷേ രാജ്യത്തിന്‍റെ ജനകോടികളുടെ മനസില്‍ തീയാണെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: കേട്ടത് സത്യം തന്നെ, പക്ഷെ നടന്നത് വിവാഹമല്ല: ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി നടി അദിതി തന്നെ രംഗത്ത്, കൂടെ സിദ്ധാർത്ഥും

2025 ൽ ആർഎസ്എസിന് 100 വർഷം തികയും. അപ്പോൾ ഉണ്ടാകാൻ പോകുന്ന ആപത്ത് മറന്ന് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുക്കളുടെ ഭരണഘടന മനുസ്മൃതി ആണെന്നാണ് സവർക്കർ പറഞ്ഞത്. സി എ എ മുസ്ലിമിന് എതിരായ നീക്കം മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് മുഴുവൻ എതിരാണ്. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News