ഭഗത് സിംഗിന്റെയും കൂട്ടരുടെയും ഷഹീദ് ദിനം ഓർമ്മിക്കുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനം, മുഖ്യമന്ത്രി

ഭഗത് സിംഗിന്റെയും കൂട്ടരുടെയും വിപ്ലവ പാരമ്പര്യം ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത വർഗ്ഗീയ ശക്തികൾ ഏറ്റെടുക്കുമ്പോൾ ഭഗത്സിംഗ് രാജ്ഗുരു, സുഖ് ദേവ് സിംഗ് എന്നിവർ രക്തസാക്ഷിത്വം വഹിച്ച ‘ഷഹീദ് ദിനം’ ഓർമ്മിക്കുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.

ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രി ഭഗത് സിംഗ് രാജ്ഗുരു, സുഖ് ദേവ് സിംഗ് എന്നിവരുടെ രക്തസാക്ഷിത്വ ഓർമ്മ പങ്കുവച്ചത്. സമത്വ പൂർണ്ണമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പുരോഗമന ശക്തികൾ ഒരുമിക്കണമെന്നും ട്വീറ്റിൽ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News