“നവകേരള സദസിന്റെ പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസ് ഒരു ജനകീയ പരിപാടിയാണ്. നവകേരള സദസ്സിനെ തെരുവിൽ നേരിടുമെന്നാണ് ചിലർ പറയുന്നത്. ജനങ്ങളെ തെരുവിൽ നേരിടുമെന്നാണ് പറഞ്ഞതിന്റെ അർത്ഥം. അത്തരം സന്ദേശമല്ല നൽകേണ്ടത്. പരിപാടി ബഹിഷ്കരിച്ചതിനെ കുറിച്ച് യുഡിഎഫിൽ തന്നെ വ്യത്യസ്തമായ അഭിപ്രായമുണ്ട്. അവധാനതയില്ലാത്ത തീരുമാനമായിപ്പോയി എന്ന് ഇപ്പോൾ അഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read; യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം; ഇ പി ജയരാജന്‍

നവകേരള സദസ് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണെന്നും, സർക്കാറിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി. പ്രതിപക്ഷം യാത്രയെകുറിച്ച് അപവാദ പ്രചാരണങ്ങൾ നടത്തി. ജനങ്ങൾ സർക്കാരിന് അചഞ്ചലമായ പിന്തുണ നൽകുന്നു. എൽഡിഎഫുകാർ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളും പരിപാടികളിൽ പങ്കെടുത്തു. ഇത് ചിലരെ അസ്വസ്ഥരാക്കുന്നു.

പരിപാടി എങ്ങനെ സംഘർഷഭരിതമാക്കാം എന്നതാണ് ചിലർ ആലോചിക്കുന്നത്. സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ എതിർക്കുന്നില്ല. എന്നാൽ ഇന്നലത്തേത് ആക്രമണോൽസുഹതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല അന്തരീക്ഷം മാറ്റിമറിക്കുക എന്നതാണ് ഇത്തരക്കാരുടെ അജണ്ട. പരിപാടിയുടെ വലിയ വിജയം ഉണ്ടാക്കിയ നൈരാശ്യം മൂലമാണ് അക്രമം നടത്തുന്നത്., ഇത് അവസാനിപ്പിക്കണം. ഇത്തരം പ്രവർത്തികളിലൂടെ ജനങ്ങളെ തന്നെയാണ് ഇവർ അപമാനിക്കുന്നത്. സംഘർഷാന്തരീക്ഷം ഉണ്ടാക്കി ചടങ്ങിൽ പങ്കെടുക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ശ്രമം.

Also Read; നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റ്: മാര്‍ ജോസഫ് പാംപ്ലാനി

ലഭിച്ച പരാതികൾ ഉപേക്ഷിച്ചുവെന്ന് വ്യാജ വാർത്ത കൊടുത്തു. പരാതി വെച്ച കവറുകൾ ഉപേക്ഷിച്ചതിന്റെ ഫോട്ടോയാണ് എടുത്ത് പ്രചരിപ്പിച്ചിട്ടുള്ളത്. ഇത് കുടിലബുദ്ധിയാണ്. ഇന്നലെ മാത്രമായി 9807 പരാതികൾ ലഭിച്ചിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി നാട് ഒരുമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News