നാടിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയുമുള്ള പരിപാടിയാണ് നവകേരള സദസ്; മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസ്സ് ഓരോ പരിപാടിയും കൂടുതൽ മെച്ചപ്പെട്ട് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സദസ്സിലേക്ക് നാലു മണിക്കൂർ മുൻപു വരെ ജനങ്ങൾ എത്തുകയാണ്. നാടിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയുമുള്ള പരിപാടിയാണ് നവകേരള സദസെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ വികസനം എവിടെയെത്തി നിൽക്കുന്നു ഇനി എന്ത് ചെയ്യണം എന്നത് വ്യക്തമാക്കാനാണ് നവകേരള സദസ്സ്. സർക്കാർ ചെയ്യുന്ന കാര്യങ്ങൾക്ക് തടസ്സം നിൽക്കുന്നത് ആരെന്ന് വ്യക്തമാക്കുകയുമാണ് ചെയ്യുന്നത്. നാടിന്റെ പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറായിട്ടി ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read; തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും, ഡിസംബര്‍ ഏഴിന് സത്യപ്രതിജ്ഞ

2016 -ൽ അഞ്ചു ലക്ഷം കുട്ടികൾ പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്നും കൊഴിഞ്ഞു പോയി. അതിന് മാറ്റം വന്നത് എൽഡിഎഫ് ഭരണത്തിൽ വന്നതിന് ശേഷമാണ്. എല്ലാ മണ്ഡലങ്ങളെയും ഒരുപോലെയാണ് സർക്കാർ കണ്ടത്. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യ രംഗത്ത് ദുരവസ്ഥ ആയിരുന്നു. നാടിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഒപ്പം നിൽക്കാൻ യുഡിഎഫ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പ്രവൃത്തികൾ ശരിയല്ലെന്ന് പറയാൻ യുഡിഎഫ് തയ്യാറായിട്ടില്ല, കൂടാതെ എൽഡിഎഫിനെ തകർക്കാൻ കെട്ടിച്ചമച്ച അപവാദങ്ങൾ പ്രചരിപ്പിച്ചു. ജനങ്ങൾ തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കുമ്പോൾ അതിന് ഫലമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read; മിഷോങ് ചുഴലിക്കാറ്റ്; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News