സംവരണത്തിൽ തൊട്ടുകളി വേണ്ട: മുഖ്യമന്ത്രി പിണറായി വിജയൻ

നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിൽ ഒരു വിഭാഗത്തിനും ആശങ്ക വേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംവരണം കുറയില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. സർക്കാരിന്റെ നയത്തിൽ ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുക എന്നില്ല.

ALSO READ:  മൂന്ന് വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു, ബീഹാറില്‍ 20കാരന്‍ അറസ്റ്റില്‍

സംവരണത്തിലേക്ക് പുതിയ ചില വിഭാഗങ്ങളും കൂടെ വരും. അങ്ങിനെ വരുമ്പോൾ ആ വിഭാഗത്തിൽ സംവരണം ലഭിക്കുന്നവരുടെ എണ്ണം കൂടും. പുതിയ വിഭാഗത്തെ സംവരണത്തിലേക്ക് കൊണ്ടുവരുന്നത് അതാത് സമിതികളുടെ നിർദേശമനുസരിച്ചു എല്ലാവരുമായും ആലോചിച്ചായിരിക്കുമെന്നും അതിന് നിയതമായ രീതികളുണ്ട് എന്നും– നവകേരളസദസ്സിന്റെ ഭാഗമായി ഓമശേരി സ്‌നേഹതീരത്ത്‌ പ്രഭാതയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:  ഭാര്യയ്ക്ക് ഓണ്‍ലൈന്‍ ഫ്രണ്ട്‌സ്; ഭാര്യയുടെ കഴുത്തറുത്ത് ഭര്‍ത്താവ്

കേരളത്തിന്റെ പ്രത്യേകതയാണ്‌ ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം. സംസ്ഥാനത്ത്‌ സംവരണം നടപ്പാക്കുന്നത് വ്യവസ്ഥാപിത രീതിയിലാണ് എന്നതും നമ്മുടെ കേരളത്തിന്റെ സവിശേഷതയാണ്. ധൃതി കാണിച്ച് നടപ്പിലാക്കേണ്ട ഒന്നല്ല സംവരണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സംവരണ രീതി മാറ്റണം എന്ന് തുടങ്ങിയ ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും നിലവിൽ സംവരണത്തിന്റെ കാര്യത്തിൽ തൊട്ടുകളി വേണ്ട എന്ന നിലപാടാണ് സർക്കാർ പൊതുവിൽ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News