‘വൈവിധ്യങ്ങള്‍ തകര്‍ത്ത് നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമം; രാജ്യം ലജ്ജിച്ച് തല താഴ്ത്തുന്നു’: മുഖ്യമന്ത്രി

മണിപ്പൂരില്‍ കലാപം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ലജ്ജിച്ച് തലതാഴ്ത്തുന്ന സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈവിധ്യങ്ങള്‍ തകര്‍ത്ത് നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സിവില്‍ സര്‍വീസ് ജേതാക്കള്‍ക്ക് അനുമോദനം അര്‍പ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

Also Read- ‘വര്‍ഗീയ കലാപം വംശഹത്യയായി മാറുന്നു; മണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ അടിസ്ഥാന ഘടകം ഇന്ത്യ എന്ന സങ്കല്‍പമാണ്. സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭാഷകള്‍, സംസ്‌കാരങ്ങള്‍, ജീവിത രീതികള്‍ എന്നിവയുടെ സംഗമ ഭൂമികൂടിയാണ് ഇന്ത്യ. വൈവിധ്യങ്ങളെ തകര്‍ത്തുകൊണ്ട് നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുണ്ട്. രാജ്യം തന്നെ ലജ്ജിച്ച് തലതാഴ്ത്തുന്ന നിലയിലേക്ക് അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read- ‘ഇരുപതിലധികം തവണ ചിത്ര പാടിയ ആ പാട്ട് ഞാൻ കേട്ടിട്ടുണ്ട്’: എന്റെ ചരിത്ര രേഖയിലെ ചിത്രഗീതങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News