കേന്ദ്രസർക്കാർ അക്രമികൾക്കുവേണ്ടി നിലകൊള്ളുന്നു; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്രസർക്കാർ അക്രമികൾക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് നമ്മുടെ രാജ്യത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിന് നേതൃത്വം കൊടുക്കുന്നത് ആർഎസ്എസ് ആണ്. നാസി രീതിയിൽ നിന്നെടുത്തിട്ടുള്ള നിലയ്ക്കാണ് ആർഎസ്എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ നേരിടുന്നത്. ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയ നയമാണത്. ആർഎസ്എസിന്റെ സംഘടനാരൂപം, അവരുടെ പരിശീലന സംവിധാനങ്ങൾ എന്നിവ മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രീതിയിൽ പരിശീലിച്ചിട്ടുള്ളതാണ്. ഇതെല്ലാം സ്വാംശീകരിച്ചിട്ടുള്ള ഒരു വിഭാഗമായിട്ടാണ് സയണിസ്റ്റുകളെ കാണാൻ കഴിയുക. ഇന്നത്തെ ലോകത്ത് ആർഎസ്എസിനെ അംഗീകരിക്കാൻ കഴിയുന്നവർക്ക് മാത്രമാണ് സയണിസ്റ്റുകളെ അംഗീകരിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അടിച്ചു മോനേ അടിച്ചു ; എമിറേറ്റ്‌സ് ഡ്രോയുടെ ഫാസ്റ്റ്5 നറുക്കെടുപ്പില്‍ മനോജിനെ തേടിയെത്തിയത് 17 ലക്ഷം

പലസ്തീൻ ജനതയുടെ നേരെയുള്ള നിഷ്ഠൂരവും നരനായാട്ടും ക്രൂരതയും നിർത്തിവയ്ക്കണം എന്നത് ലോക ജനതയുടെ അഭിപ്രായമാണ്. ആ അഭിപ്രായമാണ് ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ പ്രതിഫലിച്ചിട്ടുള്ളത്. അതിനോട് ഇന്ത്യ ഗവണ്മെന്റ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ജീവൻ രക്ഷാ ഔഷധങ്ങൾ പോലും നിഷേധിക്കപ്പെട്ട് പിടഞ്ഞു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾ പലസ്തീൻ തെരുവുകളിൽ ഉണ്ട്. അപ്പോഴും ഇന്ത്യ ഗവണ്മെന്റ് ആ പലസ്തീൻ ജനതയോടൊപ്പമല്ല, അമേരിക്കൻ പിന്തുണയോട് കൂടിയ സയണിസ്റ്റ് ഇസ്രായേൽ വാഴ്ചയുടെയും ആക്രമികളുടെയും കൂടെയാണ്. അത്തരം നിർലജ്യമായ നിലപാടിനെതിരെയുള്ള പ്രതിഷേധം കൂടെയാണ് ഇപ്പോൾ സിപിഐഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണഗതിയിൽ നമ്മുടേത് പോലെ ഒരു രാഷ്ട്രം ഇരുകൈയും നീട്ടി സ്വീകരിക്കേണ്ട ഒരു നിലപാടിനെ പക്ഷഭേദത്തിന്റെ പേരിൽ കേന്ദ്രം അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിവസം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം റാലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News