കേന്ദ്രനയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രനയങ്ങള്‍ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രനയങ്ങള്‍ ബുദ്ധിമുട്ടിക്കുമ്പോഴും പൊതുവിതരണ സമ്പ്രദായം ശക്തമായി പിടിച്ചു നില്‍ക്കുകയാണ്. പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ്. കേരളത്തില്‍ വിലക്കയറ്റ തോത് ദേശീയ ശരാശരിയിലും കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഓണച്ചന്തകള്‍ക്ക് സാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് അത് ഏറെ ആശ്വാസകരമാണ്. ഭക്ഷ്യോത്പാദനത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുകയാണ്. ചില മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. നാടിന്റെ പൊതുവിതരണ സമ്പ്രദായത്തെ താഴ്ത്തിക്കെട്ടാനാണ് ഇക്കൂട്ടരുടെ ശ്രമം. വിലക്കയറ്റത്തിനൊപ്പം പലിശ ഭാരം കൂടി കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
also read- ‘മാധ്യമങ്ങള്‍ നിര്‍ബാധം കള്ളക്കഥ മെനയുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here