കണ്ണൂര്‍ വിമാനത്താവള വികസനം; കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദേശമലയാളികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് അനുകൂല നിലപാടല്ല കേന്ദ്രത്തിന്റേത്. കേന്ദ്രം ആവര്‍ത്തിച്ച് നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. കേന്ദ്ര ഭരണാധികാരികള്‍ക്ക് കണ്ണൂരിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേക മാനസിക സുഖമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Also read- ‘വികസനത്തിന്റെ സ്പര്‍ശം എല്ലായിടത്തും എത്തുന്നതാണ് ശരിയായ വികസനം; ജനങ്ങള്‍ക്ക് അനുഭവിക്കാനാകണം’: മുഖ്യമന്ത്രി

വികസനത്തിന്റെ സ്പര്‍ശം എല്ലായിടത്തും എത്തുന്നതാണ് ശരിയായ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കാനാകണം. സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസനമാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിന്റെ വികസന അടിത്തറ പാകിയത് ഇ എം എസ് സര്‍ക്കാരാണ്. ഇടത് സര്‍ക്കാറുകള്‍ ആ അടിത്തറയില്‍ കേരളത്തെ പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. അടിത്തറ തകര്‍ക്കാനുള്ള ശ്രമം വലതുപക്ഷ സര്‍ക്കാരുകള്‍ നടത്തി. ഇടത് സര്‍ക്കാറുകള്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളെ വലത് സര്‍ക്കാറുകള്‍ അട്ടിമറിച്ചു. 2016 വരെ കേരളത്തില്‍ വികസനത്തുടര്‍ച്ച ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also read- അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടി: എം വി ഗോവിന്ദൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News