‘കോണ്‍ഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി അവരുടെ തട്ടകത്തില്‍ വളര്‍ന്നത്’: മുഖ്യമന്ത്രി

CM PINRAYI VIJAYAN

ശരിയായ രീതിയില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ ഇന്നത്തെ ശക്തി കേന്ദ്രങ്ങള്‍ മുമ്പ് കോണ്‍ഗ്രസിന്റേതായിരുന്നു. കോണ്‍ഗ്രസിന്റെ പല പ്രധാനികളും ബിജെപിയിലേക്ക് പോയി. അതില്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നവര്‍ വരെ ഉള്‍പ്പെടും. വര്‍ഗീയതയോടെന്നും കോണ്‍ഗ്രസിന് മൃദു സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:  മഹാനടിക്കും കുറുപ്പിനും ശേഷം മറ്റൊരു റിയല്‍ ലൈഫ് ക്യാരക്ടര്‍ അവതരിപ്പിക്കാൻ ദുൽഖർ എത്തുന്നത് തമിഴിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിൽ

പരസ്പരം ജനങ്ങളെ ഏറ്റുമുട്ടിച്ച് അതിലൂടെ ലാഭം കൊയ്യാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങള്‍ എല്ലാം ഇന്നു ഭരിക്കുന്നത് ബിജെപിയാണ്. രാജ്യത്താകമാനം ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സന്ദര്‍ഭത്തിന് അനുസരിച്ച് ഉയരുന്നില്ല. അതാണ് ഹരിയാനയിലും സംഭവിച്ചത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ALSO READ: ഭരണഘടനാ സ്ഥാനങ്ങളിരിക്കുന്നവര്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

മോദിയെക്കാളും അമേരിക്കയെ പ്രീണിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. രാഹുല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അതാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2018ലെ മഹാപ്രളയത്തില്‍ പലരും കേരളത്തെ സഹായിച്ചു. എന്നാല്‍ അര്‍ഹതപ്പെട്ട സഹായം ലഭിച്ചില്ല. സഹായം തരാമെന്ന് പറഞ്ഞവരെ മുടക്കി. ഈ ഘട്ടത്തിലേക്ക കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയായില്ല എന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എന്നാല്‍ വയനാട് ചിലപ്പോള്‍ ഇപ്പോള്‍ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂരല്‍മല – മുണ്ടക്കൈ ദുരന്തം ഇന്ത്യ കണ്ട ദുരന്തങ്ങളില്‍ വലിയ ഒന്നാണ്. കേരളത്തില്‍ ദുരന്തം ഉണ്ടായതിനുശേഷം മറ്റ് സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങള്‍ക്ക് കേന്ദ്രം തുക അനുവദിച്ചു. കേരളം ഇന്ത്യയ്ക്ക് പുറത്തുള്ളതല്ല. പ്രധാനമന്ത്രി വയനാട് വന്നപ്പോള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. ഒടുവില്‍ ഹൈക്കോടതിക്ക് മാധ്യമങ്ങളെ നിശിതമായ വിമര്‍ശിക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News