ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്നും ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നത് മനോരമ മറന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഐഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐഎമ്മിന് ആര്‍എസ്എസ് ബന്ധമെന്ന് ഇപ്പോള്‍ ചിലര്‍ നടത്തുന്ന പ്രചാരണമാണ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ശക്തമായി ഉന്നയിക്കുന്നതാണിത്. ആരെക്കുറിച്ചാണ് ആര്‍എസ്എസ് ബന്ധം പറയുന്നത്. കേരളത്തിന്റെ അനുഭവം ആരും മറക്കില്ലല്ലോ. സിപിഐഎമ്മിന് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും കൂടുതല്‍ സിപിഐഎമ്മുകാരെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണ്. ആര്‍എസ്എസ് ജീവന്‍ അവഹരിച്ചപ്പോള്‍ പതറാതെ വര്‍ഗീയത ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആര്‍എസ്എസ് ബന്ധം ആര്‍ക്കാണ് ഉള്ളതെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയില്ലേ.
ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നയാള്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയാമല്ലോ. അത് കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞതല്ലേ. ആര്‍ക്കാണ് ആര്‍എസ്എസ് ബന്ധം. മലയാള മനോരമയ്ക്ക് മറവി വന്നോ? മുഖ്യമന്ത്രി ചോദിച്ചു. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. തലശ്ശേരി കലാപത്തില്‍ സഖാവ് കുഞ്ഞിരാമനെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് ആര്‍എസ്എസിനെ എതിര്‍ത്തത് കൊണ്ടാണ്. മലയാള മനോരമയ്ക്ക് അത് അറിയാതിരിക്കാന്‍ വഴിയില്ല. പി പരമേശ്വരന്‍ പുസ്തക പ്രകാശനം ആരാണ് തൃശൂരില്‍ നടത്തിയത്. മലയാള മനോരമ അത് ഒന്ന് അന്വേഷിക്കണം. ആര്‍എസ്എസ്സിന്റെ തലതൊട്ടപ്പന്‍ ഗോള്‍വാള്‍ക്കറിന്റെ ജന്മ ശദാബ്ദി ആഘോഷത്തില്‍ തൊഴുതുകുമ്പിട്ടത് ആരാണ്? ചോദ്യങ്ങള്‍ ചോദിക്കുന്ന മലയാള മനോരമ അത് ഓര്‍ക്കണം. ആരെയാണോ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അവരുടെ ചരിത്രം മനസില്‍ കാണണ്ടേ, മുഖ്യമന്ത്രി പറഞ്ഞു.
മാധവ് ഗോഡ്‌ബോള്‍ എഴുതിയ ഒരു പുസ്തകമുണ്ട്. ആ പുസ്തകം മനോരമ ഒന്ന് വായിക്കണം. രാജീവ് ഗാന്ധിയെ രണ്ടാം കര്‍സേവകന്‍ എന്നാണ് ഇദ്ദേഹം പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. അഭിമാനപൂര്‍വം പറയുന്നു വര്‍ഗീയ ശക്തികളോട് സന്ധിയില്ലാതെ സിപിഐഎം പോരാടിയിട്ടുണ്ട്, അതില്‍ വെള്ളം ചേര്‍ത്തിട്ടില്ല. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണമുണ്ട്. എന്താണ് അവിടുത്തെ സ്ഥിതി. അയോധ്യയിലെ ഭൂമിപൂജ ഐക്യത്തിന് ആണെന്ന് പറഞ്ഞത് പ്രിയങ്ക ഗാന്ധിയാണ്. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിച്ചു. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം, മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവകാശം ഉണ്ടാകണം. ഒരു വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. സിപിഐഎമ്മിന് ആര്‍എസ്എസുമായി ബന്ധം ആരോപിക്കേണ്ട, ആ വ്യാമോഹം ആര്‍ക്കും വേണ്ട. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളയുന്നു – മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:മലപ്പുറത്ത് പൊലീസിൽ നടപടി; ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here