‘എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാന്‍ മാധ്യമശ്രമം; കെ റെയിലിനെ എതിര്‍ത്ത് വന്ദേ ഭാരതിനെ ആവേശമാക്കി’: മുഖ്യമന്ത്രി

കെ റെയിലിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാറിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Also Read- കണ്ണൂര്‍ വിമാനത്താവള വികസനം; കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടെന്ന് മുഖ്യമന്ത്രി

എല്ലാ നേരും നെറിയും ഉപേക്ഷിച്ചുള്ള പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അതിനായി മാധ്യമങ്ങള്‍ നിരന്തരം പരിശ്രമിക്കുകയാണ്. ഒരു നാണവുമില്ലാതെയാണ് ആ പണി ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വേഗമുള്ള റെയില്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാലാണ് വന്ദേ ഭാരതിന് സ്വീകരണം ലഭിച്ചത്. വന്ദേ ഭാരതിന് വേഗയാത്രയെന്ന ആവശ്യം പരിഹരിക്കാനായില്ല. കെ റെയിലിന് ഒരു കാലത്ത് അംഗീകാരം തരേണ്ടതായിട്ട് വരുമെന്ന് തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ വേഗറെയില്‍ ആഗ്രഹിക്കുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read- ഭരണഘടനാ വിരുദ്ധതയ്ക്കെതിരായ കേരളത്തിന്‍റെ സമീപനത്തില്‍ കേന്ദ്രം പകപോക്കുന്നു, പ്രയാസം അനുഭവിക്കുന്നത് ജനങ്ങള്‍: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ വികസനത്തിന് തടയിടുന്ന കേന്ദ്രസര്‍ക്കാരിനെതിരേയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കണ്ണൂര്‍ വിമാനത്താവള വികസനത്തില്‍ കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശമലയാളികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് അനുകൂല നിലപാടല്ല കേന്ദ്രത്തിന്റേത്. കേന്ദ്രം ആവര്‍ത്തിച്ച് നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. കേന്ദ്ര ഭരണാധികാരികള്‍ക്ക് കണ്ണൂരിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേക മാനസിക സുഖമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News