ഭരണഘടനാ സ്ഥാനങ്ങളിരിക്കുന്നവര്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

PINARAYIVIJAYAN

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്ര പരീഷണങ്ങള്‍ക്ക് രാജ്യം ചെലവഴിക്കുന്ന പണം വളരെ കുറവാണെന്നും എന്നാല്‍ കേരളം ഇതിന് വലിയ പ്രാധാന്യം നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ സംസ്ഥാന ശാസ്ത്രമേളയോട് അനുബന്ധിച്ച് നടന്ന വൊക്കേഷന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാല് ദിവസങ്ങളെ നടക്കുന്ന ശാസ്ത്രമേളയില്‍ 5000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

ALSO READ:  വയനാട് ദുരന്ത സഹായം;കേന്ദ്രത്തിൻ്റേത് മനുഷ്യത്വരഹിതമായ രാഷ്ട്രീയ വൈരാഗ്യം: ജോസ് കെ മാണി

ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ വരെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു. അതിന് ശാസ്ത്രത്തിന്റെ പിന്തുണയുണ്ടെന്ന് കള്ളം പറയുന്നു. വിദ്യാര്‍ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ALSO READ: ‘സിനിമ കണ്ട് കണ്ണുതള്ളി, ഇരുവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്’: ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റുമോന്ന് പറവയിലെ ഹസീബ്

പുരോഗതി നേടിയ നമ്മുടെ നാട്ടിലാണ് നരബലി നടന്നത്. ശാസ്ത്ര പുരോഗതിയുടെ ഗുണഫലം ഭൂരിഭാഗം ജനങ്ങള്‍ക്കും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു, മന്ത്രിമാരായ സജി ചെറിയാന്‍ പി പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News