റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ഒറ്റ’ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററിലെത്തി. രാഷ്ട്രീയ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. റസൂല്‍ പൂക്കുട്ടിയും നിര്‍മാതാവ് എസ്. ഹരിഹരനും ഒറ്റയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. തിരുവനന്തപുരം ഏരീസ് പ്ലക്‌സിലാണ് ചിത്രം കാണാനെത്തിയത്.
ALSO READ: എല്ലാവരും കൂടി ചതിച്ചു, നാണം കെടുമെന്ന് അറിഞ്ഞിട്ടും താൻ അവിടെ നിന്ന് കളിച്ചുവെന്ന് മീനാക്ഷി
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, മകള്‍, പേരക്കുട്ടി, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മുന്‍ കേന്ദ്ര മന്ത്രി കെ.വി. തോമസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, നടിമാരായ രേവതി, സോന നായര്‍, മേനക, തുടങ്ങിയവരും തിയേറ്ററിൽ എത്തി ചിത്രം കണ്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here