ലോക കേരളസഭ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക്

ന്യൂയോര്‍ക്കിലെ ലോക കേരളസഭയുടെ അമേരിക്കന്‍ മേഖല സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് പുറപ്പെട്ടു. ന്യൂജേഴ്സിയിലെ ന്യൂവക് എയര്‍പോര്‍ട്ടില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും ക്യൂബയ്ക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രണ്‍ധിര്‍ ജയ്‌സ്വാള്‍ യാത്രയയച്ചു.

Also Read- അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

നാളെയും മറ്റന്നാളും ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാര്‍ട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജാനകി രാമന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.

Also Read- ഞാൻ ഡബ്ബ് ചെയ്തത് ഹീറോയ്ക്ക് വേണ്ടി, അതിനുള്ള പണം എനിക്ക് വേണം; ആദ്യകാലങ്ങളിലെ ശ്രീനിവാസനെക്കുറിച്ച് ബദറുദ്ദീന്‍

അമേരിക്ക, ക്യൂബ സന്ദര്‍ശനത്തിനായി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടത്. ലോക കേരളസഭയുടെ പൊതുസമ്മളനത്തില്‍ അടക്കം പങ്കെടുത്ത മുഖ്യമന്ത്രി വിവാദങ്ങളില്‍ അടക്കം പ്രതികരിച്ചിരുന്നു. ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ചില മാധ്യമങ്ങള്‍ മനപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞിരുന്നു. പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ പതിനായിരങ്ങളാണ് ടൈംസ്‌ക്വയറില്‍ തടിച്ചുകൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News