ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ന്യൂയോര്‍ക്കിലെത്തി

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും ജോണ്‍ ബ്രിട്ടാസ് എംപിയും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ. എം അനിരുദ്ധന്‍, സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Also Read-ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ടൈംസ് സ്ക്വയറിൽ വേദി ഒരുങ്ങി 

വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ 9/11 സ്മാരകം മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ജൂണ്‍ 10ന് ലോക കേരളസഭാ സെഷന്‍ നടക്കും. ജൂണ്‍ 11ന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രവാസി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Also Read- ‘ധീരജിനെ കൊന്നവനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത് നിങ്ങളല്ലേ?; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം

ജൂണ്‍ 12ന് വാഷിങ്ടണ്‍ ഡിസിയില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 13ന് മാരിലാന്‍ഡ് വെയ്സ്റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. 14ന് ക്യൂബയിലേക്ക് തിരിക്കും. 15നും 16നും ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here