വാർത്തകൾ കേട്ടെഴുത്ത് മാത്രമായി ചുരുങ്ങുന്നെന്നും ഊഹാപോഹങ്ങളും കിംവദന്തികളും പടർത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്ന് മാധ്യമങ്ങൾ അംഗീകരിക്കണം. മാധ്യമ സ്ഥാപനങ്ങൾ വിമർശനങ്ങളെ വേട്ടയാടലുകളായി കാണുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും തുടർന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവർത്തകർ വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും 2014 മുതൽ മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ റാങ്കിങ് താഴോട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തനം ആരുടെയെങ്കിലും ഉപദേശപ്രകാരം നടത്തേണ്ടതല്ല.
മാധ്യമ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനേ ഇന്ന് മാധ്യമ പ്രവർത്തകർക്ക് കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോർപ്പറേറ്റ് താൽപര്യങ്ങൾ മാത്രം പ്രതിധ്വനിക്കുന്ന ജിഹ്വകളായി മാറാൻ ഇത് കാരണമാകും. ഇടതുപക്ഷ വിരുദ്ധ വാർത്തകൾക്കായിരിക്കും അവർ പ്രാധാന്യം നൽകുകയെന്നും ബ്രേക്കിങ് ന്യൂസ് സാംസ്കാരം മാധ്യമങ്ങളുടെ നിലവാരത്തെ കൂപ്പ്കുത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവർത്തകർക്ക് തങ്ങൾ വിമർശനാതീതരാണ് എന്ന ചിന്ത ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മാധ്യമ പ്രവർത്തനം ഒരു സാംസ്കാരിക പ്രവർത്തനമാണ്.
അതിന് കൃത്യമായ അടിത്തറയും ഭിത്തിയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here